ശ്രീലങ്കയ്ക്ക് കപ്പല്‍ അടുത്ത ആഴ്ച മുതല്‍
കൊച്ചി: തിരുവനന്തപുരത്തു നിന്നും കൊളംബോയിലേക്ക് ഡിസംബര്‍ ആദ്യവാരം മുതല്‍ യാത്രാ കപ്പല്‍ സര്‍വീസ് തുടങ്ങും.
നവംബര്‍ 29-ന് കപ്പല്‍ മനിലയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തും. രണ്ട് ദിവസം യാത്രക്കാര്‍ക്കായി കപ്പല്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ മൂന്നിന് സര്‍വീസ് തുടങ്ങും.
കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെ.എസ്.ഐ.എന്‍.സി) മുന്‍കൈയെടുത്താണ് സര്‍വീസ് ആരംഭിക്കുത്. ഫിലിപ്പീന്‍സിലെ മനിലയിലെ ഗോള്‍ഡന്‍ ക്രൂയിസ് ലൈനിന്റേതാണ് കപ്പല്‍. ടിക്കറ്റ്, കസ്റംസ് ക്ലിയറന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് തുടങ്ങിയവയാണ് കെ.എസ്.ഐ.എന്‍.സി കൈകാര്യം ചെയ്യും.
ഈ കപ്പലില്‍ 500 പേര്‍ക്ക് യാത്ര ചെയ്യാനാവും. ഒരാളിന് 100 കിലൊ സാമാനങ്ങളും കൊണ്ട് പോകാം. തിരുവനന്തപുരത്തു നിന്ന് കൊളംബോയിലേക്കും തിരികെയും 4500 രൂപയാണ് യാത്രക്കൂലി. വിമാനത്തിന് ഇത് 9000 രൂപ മുതല്‍ 11,000 രൂപ വരെയാണ്. ആഴ്ചയില്‍ മൂന്ന് ദിവസം തുടക്കത്തില്‍ കപ്പല്‍ സര്‍വീസ് നടത്തും. അഞ്ചര മണിയ്ക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊളംബൊയിലെത്തും.
ടിക്കറ്റ് നിരക്കിലുള്ള കുറവും അധിക ബാഗേജ് കൊണ്ടു വരാമെന്ന സൗകര്യവും യാത്രക്കാരെ ആകര്‍ഷിക്കും. പക്ഷേ കപ്പലില്‍ ഇത്രയും അധികം സാമാനം കൊണ്ട് പോയാലും അവിടെനിന്ന് വിമാനത്തില്‍ യാത്ര തുടരുന്നവര്‍ക്ക് അവ കൊണ്ടുപോകാന്‍ വിഷമമുണ്ടാവും.
യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കൊളംബോ വഴിയാണ് കൂടുതല്‍ യാത്രക്കാര്‍ ഇപ്പോള്‍ പോകുത്. തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നും കൊളംബോയിലേക്കുള്ള വിമാനത്തില്‍ ഇപ്പോള്‍ യാത്രക്കാരുടെ തിരക്കാണ്. ഈ യാത്രക്കാര്‍ കൊളബൊ വരെ പോകാനായി ഈ സംവിധാനം ഉപയോഗിച്ചേയ്ക്കും. ഇതുകൊണ്ട് വേണ്ടത്ര യാത്രക്കാരെകിട്ടുമെന്നും കരുതുന്നു. ഗോള്‍ഡന്‍ ക്രൂയിസ് പുതിയ കപ്പലാണ് ഉപയോഗിയ്ക്കുന്നത്.












Click it and Unblock the Notifications