ഇന്ത്യയിലെ ഹിന്ദുക്കള്‍ മാത്രം ന്യൂനപക്ഷം: സുഗതകുമാരി
കടവല്ലൂര്‍: ഇന്ത്യയിലെ ഹിന്ദുക്കള്‍ മാത്രമാണ് ഇപ്പോള്‍ ന്യൂനപക്ഷമെന്ന് കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു.
ആഗോളീകരണത്തിന്റെ ഭാഗമായി രാഷ്ട്രങ്ങളുടെ അതിരുകള്‍ ഇല്ലാതാവുകന്ന ഈ കാലഘട്ടത്തില്‍ ഹിന്ദുക്കള്‍ മാത്രമാണ് ന്യൂനപക്ഷമാകുന്നത്. വിവാദമായേയ്ക്കാവുന്ന ഈ അഭിപ്രായ് താന്‍ ബോധപൂര്‍വം തന്നെയാണ് പറയുന്നതെന്നും സുഗതകുമാരി പറഞ്ഞു. കടവല്ലൂര്‍ അന്യോന്യത്തിനോടനുബന്ധിച്ച് നടന്ന സാഹിത്യ സത്സംഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവര്‍.
കൊങ്ങിണി സാഹിത്യകാരന്‍ ദാമോദര്‍ സൗസോ പരിപാടി ഉദ്ഘാടനം ചെയ്തു. ആധുനിക സാഹിത്യത്തില്‍ ദൈവത്തിന്റെ അസാന്നിദ്ധ്യമാണ് ശ്രദ്ധിയ്ക്കപ്പെടുന്നതെന്ന് സാഹിത്യ കാരന്‍ കെ. പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. മതങ്ങളെ അവഗണിയ്ക്കുന്നതുമൂലം മത നേതൃത്ത്വം വര്‍ഗ്ഗീയ കക്ഷികള്‍ തട്ടിയെടുക്കുകയാണ്. സത്സംഗത്തില്‍ പ്രധാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications