കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനകീയ വേദി രാഷ്ട്രീയ പാര്‍ട്ടിയല്ല: വെള്ളാപ്പള്ളി

  • By Staff
Google Oneindia Malayalam News

പയ്യന്നൂര്‍: എസ്എന്‍ഡിപി രൂപീകരിച്ച കേരള ജനകീയ വേദി രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും രാഷ്ട്രീയ സമ്മര്‍ദ ഗ്രൂപ്പ് മാത്രമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേരള ജനകീയ വേദി രാഷ്ട്രീയത്തിന് ഉപരിയായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചടങ്ങ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പളളി.

എസ്എന്‍ഡിപി യോഗം നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് യോഗത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിച്ചിട്ടുള്ളൂവെന്നാണ് അനുഭവങ്ങള്‍ തെളിയിച്ചുള്ളത്. യോഗത്തിന്റെ മുന്‍നേതാക്കളായ രാഹുലന്‍, പ്രിയദര്‍ശന്‍, എം. കെ. രാഘവന്‍ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പരാജയപ്പെടുകയാണ് ചെയ്തത്. അത് സംഘടനയുടെ പ്രതിഛായയെ ബാധിക്കുകയും ചെയ്തു.

എസ്എന്‍ഡിപി നേതാക്കള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ചിലര്‍ ഇത് മുതലെടുത്ത് സംഘടനയെ ദുര്‍ബലപ്പെടുത്താനാണ് നോക്കുന്നത്.

കോണ്‍ഗ്രസും സിപിഎമ്മും ദേശീയതലത്തില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഗുണം ചെയ്യും. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യമേറിയിരിക്കുകയാണ്. ഇത് കുതിരക്കച്ചവടത്തിലേക്കാവും നയിക്കുക. കെ. കരുണാകരനോടോ എ. കെ. ആന്റണിയോടെ എസ്എന്‍ഡിപിക്ക് പ്രത്യേക താത്പര്യമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X