Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് സൈന്യത്തിന് താലിബാനുമായി ബന്ധം

ഇസ്ലാമബാദ്: പാകിസ്ഥാന്‍ സൈന്യത്തിലെ ഒരു വിഭാഗത്തിന് താലിബാനുമായി ഇപ്പോഴും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ നേരത്തെ അറസ്റ് ചെയ്യപ്പെട്ട പാകിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ പിടിയിലായത് അഫ്ഗാനിസ്ഥാനിലെ ഗസാനി നഗരത്തില്‍ നിന്നാണെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. മേജര്‍മാര്‍ മുതലുള്ള ഉദ്യോഗസ്ഥരാണ് അറസ്റിലായത്.

വാര്‍ത്താ വിനിമയ സാങ്കേതികവിദ്യയും അത്യാധുനിക ആയുധങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പിന്നിലായ താലിബാന് ഇതിലെല്ലാം പാകിസ്ഥാന്റെ സഹായമില്ലാതെ മുന്നോട്ടു പോവാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാകിസ്ഥാനില്‍ നിന്നും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മതവിദ്യാലയങ്ങളില്‍ നിന്ന് താലിബാനില്‍ ചേരാന്‍ പോവുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അയ്യായിരത്തോളം മുന്‍ താലിബാന്‍ സൈനികരും വിദ്യാര്‍ഥികളും ബലൂചിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലെത്തി താലിബാനോടൊപ്പം ചേര്‍ന്നതായി പാകിസ്ഥാന്‍ പ്രസിദ്ധീകരണമായ ന്യൂസ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

താലിബാന്‍ തലവന്‍ മുല്ല ഒമര്‍ താലിബാന്റെ പുനസംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബലൂചിസ്ഥാനില്‍ നിന്നും പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വളണ്ടിയര്‍മാരെ ചേര്‍ക്കാന്‍ താലിബാന്‍ നേതാക്കള്‍ക്ക് മുല്ല ഒമര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+