കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇംഗ്ലീഷ് മോശം: ഡെല്‍ ഇന്ത്യ വിടുന്നു
ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ വില്പന രംഗത്തെ പ്രമുഖരായ ഡെല്ലിന്റെ ബാംഗ്ലൂരിലെ കോള്‍ സെന്റര്‍ യുഎസിലേക്ക് മാറ്റുന്നു.
ഇന്ത്യയിലെ ജോലിക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണപ്പിഴവുകള്‍ മൂലം കാര്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് കാള്‍ സെന്റര്‍ യുഎസിലേക്ക് തിരിച്ചുകൊണ്ട് പോകുന്നത്. യുഎസ് ഉപഭോക്താക്കളാണ് ഇന്ത്യയിലെ ജീവനക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണത്തെക്കുറിച്ച് പരാതിയുമായി എത്തിയത്.
ചെലവ് ചുരുക്കാനായാണ് കാള്‍ സെന്ററുകള്‍ യുഎസിന് പുറത്ത് സ്ഥാപിക്കാന്‍ പല കമ്പനികളും തയ്യാറായത്. ഈ കമ്പനികള്‍ക്കിടയില്‍ കാള്‍ സെന്റര്‍ തിരികെ യുഎസിലേക്ക് തന്നെ മാറ്റുന്ന ആദ്യത്തെ കമ്പനിയാണ് ഡെല്‍.
എത്ര തസ്തികകളാണ് യുഎസിലേക്ക് തിരികെ മാറ്റുന്നതെന്ന് അറിവായിട്ടില്ല. ഏതായാലും ബാംഗ്ലൂരിലെ കോള്‍ സെന്ററിലെ എല്ലാ തസ്തികകളും യുഎസിലേക്ക് മാറ്റില്ലെന്നറിയുന്നു.
Comments
Story first published: Tuesday, November 25, 2003, 5:30 [IST]