കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ രാത്രി മുതല്‍ വെടി നിറുത്തല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യ- പാക് അതിര്‍ത്തി പ്രദേശത്ത് നവംബര്‍ 25 രാത്രി 12 മണിമുതല്‍ ഇന്ത്യയും പാകിസ്ഥാനും വെടി നിറുത്തും.

ഈദ് പ്രമാണിച്ച് പാകിസ്ഥാനാണ് ആദ്യമായി വെടിനിറുത്തല്‍ പ്രഖ്യാപിച്ചത്. അതിനോട് ഇന്ത്യ അനുകൂലമായി പ്രതികരിയ്ക്കുകയായിരുന്നു. ഇന്ത്യാ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമാണ് വെടിനിറുത്തല്‍.

ഇന്ത്യ വെടിനിറുത്തുന്ന കാര്യം വിദേശകാര്യ വകുപ്പിന്റെ വക്താവാണ് അറിയിച്ചത്. സിയാച്ചിനില്‍ മാത്രം വെടിനിറുത്താനാണ് ഇന്ത്യ ആദ്യം തീരുമാനിച്ചത്. എന്നാല്‍ നവംബര്‍ 25 ചൊവാഴ്ചയാണ് നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടി നിറുത്താന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയായത്. ഇരു രാജ്യങ്ങളിലേയും സൈനിക കാര്യ ഡയറക്ടര്‍ ജനറല്‍ മാര്‍ എല്ലാ ആഴ്ചയിലും നടത്താറുള്ള ടെലഫോണ്‍ ചര്‍ച്ചയിലാണ് ഇക്കാര്യം ഉറപ്പിച്ചത്.

പാകിസ്ഥാന്‍ വെടി നിറുത്തുമെന്ന് പാക് പ്രധാനമന്ത്രി സഫറുള്ള ഖാന്‍ ജമാലിയാണ് ആദ്യം പ്രഖ്യാപിച്ചത്.

മഞ്ഞ് കാലം തുടങ്ങിയതിനാല്‍ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുക വളരെ വിഷമകരമാണ്. മഞ്ഞ് കാരണം മിയ്ക്ക സ്ഥലത്തും തണുപ്പ് -20 ലും താഴെയാണ്. അതുകൊണ്ട് കൂടെയാണ് പാകിസ്ഥാന്‍ ഈ തരത്തില്‍ ഒരു വെടി നിറുത്തല്‍ പ്രഖ്യാപിച്ചതെന്ന് പ്രതിരോധ വിദഗ്ദര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X