Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറ്റ് പേപ്പര്‍ ചോര്‍ച്ച: മൂന്നംഗ സമിതി അന്വേഷിയ്ക്കും

ദില്ലി: രാജ്യത്തെ ആറ് ഐഐഎമ്മുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയ്ക്കുള്ള(കാറ്റ് പരീക്ഷ) ചോദ്യപേപ്പര്‍ ചോര്‍ന്നത് സംബന്ധിച്ച് മൂന്നംഗസമിതി അന്വേഷിയ്ക്കും. നവമ്പര്‍ 25 ചൊവാഴ്ച മാനവവിഭവശേഷി വകുപ്പ്മന്ത്രി മുരളീ മനോഹര്‍ ജോഷി അറിയിച്ചതാണ് ഇക്കാര്യം.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസമാണ് സമിതിയ്ക്ക് നല്കിയിരിക്കുന്നത്. പരീക്ഷാനടത്തിപ്പിന് കുറ്റമറ്റ സംവിധാനം ഉണ്ടാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന കാര്യവും സമിതി നിര്‍ദേശിയ്ക്കും.

പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി രാജ്യത്തെ ആറ് ഐഐഎമ്മുകള്‍ക്കും ബന്ധമൊന്നുമില്ലെന്ന് ചൊവാഴ്ച സിബിഐ വ്യക്തമാക്കി. ചോദ്യക്കടലാസുകള്‍ ചോര്‍ന്നതിന്റെയും വിറ്റതിന്റെയും പിന്നിലെ മുഖ്യ സൂത്രധാരന്‍ ഡോ. രഞ്ജിത് സിംഗ് ആണെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ മുംബൈയിലെ ദഹിസറിലുള്ള ഔഷധഫാക്ടറിയായ റെഡോണ്‍സ് സിബിഐ റെയ്ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+