Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐഎം പേപ്പര്‍ ചോര്‍ച്ച: യോഗം തുടങ്ങി

അഹമ്മദാബാദ്: ഐഐഎം പ്രവേശനപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെതുടര്‍ന്ന് റദ്ദാക്കിയ പരീക്ഷ എന്ന് നടത്തണമെന്നാലോചിക്കാന്‍ നവമ്പര്‍ 25 ചൊവാഴ്ച യോഗം തുടങ്ങി. ഇന്ത്യയില്‍ കോഴിക്കോട്ടേതുള്‍പ്പെടെയുള്ള ആറ് ഐഐഎമ്മുകളിലേക്ക് പ്രവേശനത്തിനുള്ള പരീക്ഷ ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ഐഐഎം അഹമ്മദാബാദ് കാമ്പസില്‍ ഡയറക്ടര്‍ ഡോ. ബകുള്‍ ദലോകിയയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. കാറ്റ് പരീക്ഷ ഇനി എന്ന് നടത്തണമെന്നത് സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. മിക്കവാറും 2004 ജനവരിയിലായിരിക്കും പുന:പ്പരീക്ഷ നടക്കുക. സിബിഐ അന്വേഷണത്തിലാണ് ചോദ്യക്കടലാസ് ചോര്‍ന്നതായി കണ്ടെത്തിയത്.

പ്രൊഫ. വിജയ് സച്ചിദാനന്ദ്(ഐഐഎം അഹമ്മദാബാദ്), പ്രൊഫ. സുഖ്ദേവന്‍(ഐഐഎം ലഖ്നോ), പ്രൊഫ. ദിനേശ് കുമാര്‍(ഐഐഎം കൊല്‍ക്കത്ത), പ്രൊഫ. ഈശ്വര്‍ മൂര്‍ത്തി(ഐഐഎം ബാംഗ്ലൂര്‍), പ്രൊഫ. പ്രണവ് പാനി (ഐഐഎം ഇന്‍ഡോര്‍), ഐഐഎം കോഴിക്കോട് പ്രതിനിധി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

പുതിയ പരീക്ഷാതീയതി നവമ്പര്‍ 26 ബുധനാഴ്ച തീരുമാനിയ്ക്കുമെന്ന് ബകുള്‍ ദലോകിയ അറിയിച്ചു. യോഗത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ ആറ് പേരെ അറസ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+