കോട്ടയത്ത് വാഹനാപകടങ്ങളില്‍ 4 മരണം
കോട്ടയം: പാമ്പാടിയിലും പാലക്കടുത്ത് കുമ്മന്നൂരിലുമുണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പാമ്പാടിയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍എട്ട് വയസുകാരനായ രാജേഷ് കൊല്ലപ്പെട്ടു. രാജേഷിന്റെ അച്ഛനമ്മമാരും സഹോദരനും ഉള്‍പ്പെടെ 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പാമ്പാടി സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുമ്മന്നൂരില്‍ ഒരു കാര്‍ ബസുമായിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ചിരുന്ന മൂന്ന് എംബിഎ വിദ്യാര്‍ഥികള്‍ മരിച്ചു. പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications