Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളംബോയില്‍ മെട്രോ: താത്പര്യം അറിയിച്ചു

കൊച്ചി: ദില്ലി മെട്രോ പദ്ധതിയുടെ മാതൃകയില്‍ കൊളംബോയില്‍ തീവണ്ടിപ്പാത സ്ഥാപിക്കുന്നതിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ദില്ലി മെട്രോ റെയില്‍വെ കോര്‍പ്പറേന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരന്‍ വാര്‍ത്താ സമ്മേളനതതില്‍ അറിയിച്ചു.

ഒരു മാസം മുമ്പ് ശ്രീലങ്കന്‍ ഉദ്യോഗസ്ഥരുടെ സംഘം ദില്ലി മെട്രോ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കുന്നതിനായി എത്തിയിരുന്നു. കൊളംബോയില്‍ സമാനമായ പദ്ധതി നടപ്പിലാക്കുന്നതിന് ശ്രീലങ്കയിലേക്ക് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ ക്ഷണിച്ചിട്ടുണ്ട്.

മെട്രോ തീവണ്ടിപ്പാത കൊളംബോയില്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പഠിക്കുന്നതിന് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊളംബോ സന്ദര്‍ശിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.

നാല് ഘട്ടങ്ങളിലായി ദില്ലി മെട്രോ പദ്ധതി 2021 ഓടെ പൂര്‍ത്തിയാവും. ആദ്യഘട്ടം 2005 സപ്തംബറോടെ പൂര്‍ത്തിയാവും. ആദ്യഘട്ടത്തില്‍ 10,500 കോടിയാണ് ചെലവ്. രണ്ടാം ഘട്ടം 2009ഓടെ തുടങ്ങും. 8500 കോടിയാണ് രണ്ടാം ഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.

കര്‍ണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് സര്‍ക്കാരുകള്‍ മെട്രോ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശ്രീധരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+