ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്രതശുദ്ധി കൊണ്ട ആയിരങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ ഈദ്ഗാഹുകളില്‍ മുസ്ലിങ്ങള്‍ ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ പ്രാര്‍ഥന നടത്തി. തിരുവനന്തപുരത്ത് പാളയം ഇമാം പള്ളിയില്‍ നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം പി. കെ. ഹംസ മൗലവി ഫറൂഖി നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് ഏഴ് കേന്ദ്രങ്ങളില്‍ ഈദ് നമസ്കാരം നടന്നു.
കോഴിക്കോട് മുതലക്കുളം മൈതാനത്തില്‍ ആയിരങ്ങള്‍ ഈദ് നമസ്കാരം നടത്താനായെത്തി. കാപ്പാടും ചാലിയത്തും ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. സംസ്ഥാനത്തെ മറ്റ് വിവിധ കേന്ദ്രങ്ങളിലും ഈദ് പ്രാര്‍ഥന നടന്നു.
സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണ് ഈദുല്‍ഫിത്തറിന്റേതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യാദി മുഹമ്മദലി ശിഹാബ് തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications