ഈദുല്‍ ഫിത്തര്‍ ചൊവാഴ്ച
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശവാല്‍ മാസ പിറവി കണ്ടതിനാല്‍ നവംബര്‍ 25 ചൊവാഴ്ചയായിരിക്കും ഈദുല്‍ ഫിത്തറെന്ന് പാളയം ഇമാം പി. കെ. ഹംസ മൗലവി ഫാറൂഖി അറിയിച്ചു. വിവിധ ഖാസിമാരും ഈദ് ചൊവാഴ്ചയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി അറേബ്യയടക്കമുള്ള അറബ് രാഷ്ട്രങ്ങളിലും ചൊവാഴ്ചയാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. അതേ സമയം തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈദുല്‍ ഫിത്തര്‍ ബുധനാഴ്ചയാണ്.
മുഖ്യമന്ത്രി എ. കെ. ആന്റണി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണിക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, വിവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ ഈദ് ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications