മെഡി.കോളേജിന് പള്ളികളുടെ സംഭാവന അന്വേഷിക്കണം: കോടതി
കൊച്ചി: തിരുവനന്തപുരം ജില്ലയിലെ കാരക്കോണം എസ്.എം. സി.എസ്.ഐ. സ്വാശ്രയ മെഡിക്കല്‍ കോളേജിന്റെ അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ പള്ളികള്‍ സംഭാവന ചെയ്തതാണോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.
പോലീസിനെക്കൊണ്ടോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും ഏജന്‍സിയെക്കൊണ്ടോ ഇക്കാര്യം കമ്മീഷന് അന്വേഷിപ്പിക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു.
ഇതിന് പുറമേ സ്വാശ്രയ കോളേജില്‍ ഫീസ് നിര്‍ണയിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റിസ് കെ.ടി. തോമസ് കമ്മീഷന്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ചീഫ് ജസ്റിസ് ജെ.എല്‍. ഗുപ്തയും ജസ്റിസ് കെ. പത്മനാഭന്‍നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
ഈ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് തലവരി പിരിക്കുന്നതായി പരാതിപ്പെട്ടുകൊണ്ട് കോടതിക്ക് പേരുവെയ്ക്കാതെ കിട്ടിയ ഒരുഎഴുത്താണ് ഹര്‍ജിയായി പരിഗണിച്ചത്.
ബന്ധപ്പെട്ട രേഖകള്‍ ഹൈക്കോടതി പരിശോധിക്കുകയും ചെയ്തു. 85 ലക്ഷത്തോളം രൂപ കോളേജിന്റെ അക്കൗണ്ടിലുണ്ട്. ഇത് പള്ളികളില്‍ നിന്നുള്ള സംഭാവനയായി കിട്ടിയതാണെന്ന മാനേജ്മെന്റിന്റെ വാദം കോടതി സ്വീകരിച്ചില്ല. ഇത്രയധികം തുക ഒരു മാസത്തിനുള്ളില്‍ കിട്ടിയപ്പോള്‍ പള്ളികളില്‍ പണത്തിന്റെ ആധിക്യം ഉണ്ടായിരുന്നുവെന്ന് കരുതാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications