മൂന്ന് സ്വാശ്രയ മെഡി.കോളജുകള്‍ക്ക് കൂടി അനുമതി
തിരുവനന്തപുരം: സ്വാശ്രയ മേഖലയില്‍ മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്കും മൂന്ന് കേറ്ററിംഗ്-ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ക്കും കൂടി അനുമതി നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
സേഫ് ഡെവലപ്പ്മെന്റ് ആംസ് ട്രസ്റ് (പാലക്കാട്), ഗുരുദേവ ചാരിറ്റബിള്‍ ഗ്രൂപ്പ് (എറണാകുളം), റോയല്‍ മെഡിക്കല്‍ ട്രസ്റ് (കോഴിക്കോട്) എന്നിവയ്ക്കാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയത്. റോയല്‍ മെഡിക്കല്‍ ട്രസ്റും മെഡിക്കല്‍ കോളജ് തുടങ്ങുന്നത് പാലക്കാട്ടാണ്.
കോഴിക്കോട് മലബാര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കേറ്ററിംഗ് ഇന്‍സ്റിറ്റ്യൂട്ട്, മൂവാറ്റുപുഴ എസ്എന്‍ഡിപി യൂണിയന്‍, തിരുവനന്തപുരം ലൂര്‍ദ് മാതാ കേറ്ററിംഗ് സൊസൈറ്റി എന്നിവയ്ക്കാണ് കേറ്ററിംഗ്-ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്.












Click it and Unblock the Notifications