വ്യവസായി രവി കരുണാകരന്‍ അന്തരിച്ചു
ആലപ്പുഴ: പ്രമുഖ കയര്‍ വ്യവസായിയും കയറ്റുമതിക്കാരനുമായ രവി കരുണാകരന്‍ (72) അന്തരിച്ചു.
സംസ്കാരം നവംബര്‍ 25 ചൊവാഴ് വൈകീട്ട് നാല് മണിക്ക് നടക്കും. വില്യം ഗുഡേക്കല്‍, ആലപ്പി കമ്പനി, കേരളാ ബെയിലേഴ്സ്, കരുണാ ആന്റ് ഉവേദ കാര്‍പ്പറ്റ എന്നീ കയര്‍ കമ്പനികളുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു രവി കരുണാകരന്‍.
കേന്ദ്ര കയര്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായും കെഎസ്ഐഡിസി, യൂറോപ്യന്‍ എകണോമിക് കണ്‍ട്രി എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യവസായ രംഗത്തെ സേവനങ്ങള്‍ക്ക് രാഷ്ട്രപതിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ വഴിച്ചേരി വാര്‍ഡില്‍ ശാന്തി ഭവനത്തില്‍ പരേതനായ കെ. സി. കരുണാകരന്റെ മകനാണ്. ഭാര്യ സുഭദ്രാദേവി. ഏകമകള്‍ ഗീത കരുണാകരന്‍.












Click it and Unblock the Notifications