അഞ്ച് പേര്‍ കൂടി ഐ ഗ്രൂപ്പ് വിടും: സുധാകരന്‍
തിരുവനന്തപുരം: സിപിഎമ്മുമായി ചേര്‍ന്ന് പാര്‍ട്ടി പിളര്‍ത്താനാണ് നീക്കമെങ്കില്‍ അഞ്ച് എംഎല്‍എമാര്‍ കൂടി ഐ ഗ്രൂപ്പ് വിടുമെന്ന് വനംമന്ത്രി കെ. സുധാകരന്‍ പറഞ്ഞു.
നവംബര്‍ 25 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവനകള്‍ നടത്തി മുന്നോട്ടുപോവാനാണ് കരുണാകരന്റെ ശ്രമമെങ്കിലും ഐ ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ പിന്നോട്ടുപോവുകയാണ്.
ഭൂരിപക്ഷം തെളിയിക്കുമെന്നത് കരുണാകരന്റെ സ്വപ്നം മാത്രമാണ്. സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ല. കരുണാകരന്റെ ബദല്‍ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസമുണ്ടെന്ന് കരുതുന്നില്ല.
സൈലന്റ് വാലിയിലെ ഭൂമികൈയേറ്റം സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ മിക്ക നിലപാടുകളോടും തനിക്ക് യോജിപ്പാണുള്ളത്. കൈയേറിയ ഭൂമിക്ക് പാരിസ്ഥിതിക സംരക്ഷണം നല്‍കുന്നതിന് കേന്ദ്രത്തെ സമീപിക്കും- സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications