ആന്റണിക്ക് വിഭ്രാന്തിയെന്ന് വി.എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി അധികാരം നഷ്ടപ്പെടുന്നതിന്റെ വിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കരുണാകരനെതിരായ പാമോയില്‍ കേസ് അച്യുതാനന്ദന്‍ പിന്‍വലിക്കണമെന്നും ഇതുവരെ കരുണാകരനെ വേട്ടയാടിയതിന് മാപ്പ് പറയണമെന്നുമുളള എ. കെ. ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അച്യുതാനന്ദന്‍.
പാമോയില്‍ കേസ് ഉയര്‍ത്തിക്കാട്ടിയാണ് കരുണാകരനെ പുറത്താക്കി ആന്റണി മുഖ്യമന്ത്രിയായതെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. പാമോയില്‍ കേസില്‍ വിധി പറയേണ്ടത് സുപ്രിം കോടതിയാണ്. കോടതി തീരുമാനിക്കട്ടെ എന്നതാണ് ഇക്കാര്യത്തില്‍ കരുണാകരന്റെ അഭിപ്രായവും.












Click it and Unblock the Notifications