മുദ്രപ്പത്രക്കേസ്: സിബിഐ അന്വേഷിയ്ക്കും
ദില്ലി: വ്യാജമുദ്രപ്പത്രക്കേസ് സിബിഐയോട് അന്വേഷിയ്ക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദേശിച്ചു. കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ ഇത് സംബന്ധിച്ച കത്ത് ലഭിച്ചതായി സിബിഐ ഡയറക്ടര്‍ പി.സി. ശര്‍മ്മ അറിയിച്ചു.
അലഹബാദ് ഹൈക്കോടതി വിധിപ്രകാരമാണ് ധനകാര്യമന്ത്രാലയത്തിന്റെ നടപടി. ഇതനുസരിച്ച് ഉത്തര്‍പ്രദേശില്‍ സിബിഐ അന്വേഷണം നടത്തും.
സംസ്ഥാനസര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാലോ അതല്ലെങ്കില്‍ കോടതി ഉത്തരവിട്ടാലോ മാത്രമേ അതത് സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് കഴിയൂ. മഹാരാഷ്ട്ര, കര്‍ണ്ണാടകസര്‍ക്കാരുകള്‍ ഇതുവരെ മുദ്രപ്പത്രക്കേസ് അന്വേഷിയ്ക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications