Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയും സ്പീക്കറും ചര്‍ച്ച നടത്തി

തിരുവനന്തപുരം: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയും സ്പീക്കര്‍ വക്കം പുരുഷോത്തമനും ചര്‍ച്ചനടത്തി.

ആന്റണി സ്പീക്കറെ സന്ദര്‍ശിച്ചാണ് ചര്‍ച്ച നടത്തിയത്. ഒരു മണിയ്ക്കൂറിലേറെ ചര്‍ച്ചനീണ്ടു. കരുണാകരന്‍ ഗവര്‍ണറെ കാണുകയും നിയമസഭ വിളിയ്ക്കേണ്ട സാഹചര്യം വരുകയും ചെയ്താല്‍ സ്വീകരിയ്ക്കേണ്ട തന്ത്രങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് കരുതുന്നു.

എന്നാല്‍ ഇപ്പോള്‍ എം എല്‍ എ മാരെ എ വിഭാഗത്തില്‍ തന്നെ നിലനിറുത്തുന്നതിനായി സ്പീക്കറും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഐ വിഭാഗം നേതാക്കള്‍ പറയുന്നത്. ഐ വിഭാഗത്തിലെ ചില എം എല്‍ എ മാരെപ്പോലും വിളിച്ച് എ വിഭാഗത്തോടൊപ്പം നില്‍ക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടതായും ഐ നേതാക്കന്മാര്‍ പറയുന്നുണ്ട്. അതുകൊണ്ട് ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എംഎല്‍എ മാരെ കൂടെ നിറുത്താനും മറു പക്ഷത്ത് നിന്ന് ഇങ്ങോട്ട് വലിയ്ക്കാനുമുള്ള തന്ത്രങ്ങളും വിഷയമാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

നിയമസഭ വിളിയ്ക്കേണ്ട അവസ്ഥ ഉണ്ടാവുകയാണെങ്കില്‍ നേരത്തേ എഐസിസി അയച്ചു എന്ന് പറയുന്ന വിവാദ ഫാക്സ് ഉപയോഗിയ്ക്കുന്ന കാര്യവും ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+