Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതാക്കള്‍ ഉത്തരേന്ത്യയിലേക്ക്

തിരുവനന്തപുരം: വടക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെ ബിജെപി നേതാക്കള്‍ ദില്ലിയിലെത്തി. കേരളത്തിലെ ബിജെപി നേതാക്കളുടെ ഉന്നതതലസംഘം ദില്ലിയുള്‍പ്പെടെ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെയും എന്‍ഡിഎ കണ്‍വീനര്‍ ബി.കെ. ശേഖറിന്റെയും നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോയത്. കേരളത്തിന് പുറത്തുള്ള മലയാളികളുടെ വോട്ടുകള്‍ ബിജെപിയ്ക്കായി ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ദില്ലിയില്‍ പ്രചാരണം തുടങ്ങുന്ന കേരളാസംഘം മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും പ്രചാരണം നടത്തും. ദില്ലിയില്‍ ഈ സംഘത്തോടൊപ്പം കേന്ദ്രമന്ത്രി ഒ. രാജഗോപാലും പ്രചാരണത്തിനായി ചേരും. കേരളത്തിലെ ബിജെപി നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധിയെക്കുറിച്ചായിരിക്കും ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുക. സോണിയാഗാന്ധി കോണ്‍ഗ്രസിനെ നയിയ്ക്കാന്‍ പോരെന്ന് വരുത്തുകയായിരിക്കും ഇവരുടെ ലക്ഷ്യം.

ദില്ലിയില്‍ മാത്രം ഏകദേശം 10 ലക്ഷം മലയാളികളുണ്ട്. പല നിയോജകമണ്ഡലങ്ങളിലും മലയാളിവോട്ടര്‍മാര്‍ നിര്‍ണ്ണായകമാണ്. അവരുടെ മാതൃഭാഷയില്‍ സംസാരിക്കുക വഴി ഈ വോട്ടര്‍മാരെ ബിജെപിയ്ക്ക് അനുകൂലമാക്കാനാണ് ശ്രമിയ്ക്കുകയെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ദില്ലിയില്‍ ദില്‍ഷദ്, മയൂര്‍ വിഹാര്‍ ഫേസ് 1, 2, 3, ആര്‍.കെ. പുരം, സാകേത്, കല്‍ക്കജ് എന്നിവിടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന എസ്. കൃഷ്ണകുമാറും ദില്ലിയില്‍ ബിജെപിയ്ക്കായി പ്രചാരണത്തിനിറങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+