Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറെ കാണാന്‍ തന്നെ കരുണാകരന്‍

തിരുവനന്തപുരം: നവംബര്‍ 28 വെള്ളിയാഴ്ച ഗവര്‍ണറെ കാണാന്‍ തന്നെയാണ് കെ. കരുണാകരന്റെ തീരുമാനം. എന്നാല്‍ 27 വ്യാഴാഴ്ച കാണുന്നതിനെക്കുറിച്ചും ആലോചിയ്ക്കുന്നുണ്ട്.

വ്യാഴാഴ്ച കാണാനായി കരുണാകരന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഗവര്‍ണര്‍ തിരുവനന്തപുരത്ത് ഇല്ല. വ്യാഴാഴ്ച ഉച്ചയ്ക്കേ അദ്ദേഹം കൊച്ചിയില്‍ നിന്ന് മടങ്ങി വരുകയുള്ളു. അതുകൊണ്ട് അന്ന് തന്നെ കാണാനാവുമോയെന്ന് അറിയില്ല.

എല്ലാ ഐ വിഭാഗം എം എല്‍ എ മാരും തിരുവനന്തപുരത്ത് തന്നെ ഉണ്ടാകണമെന്ന് കരുണാകരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ 26 ബുധനാഴ്ചയും ഐവിഭാഗം എം എല്‍ എ മാര്‍ കരുണാകരനുമായി ചര്‍ച്ച നടത്തുന്നുണ്ട്. എ വിഭാഗത്തില്‍ നിന്നോ മറ്റ് യു ഡി എഫ് കക്ഷികളില്‍ നിന്നോ ആരൊക്കെ കൂടെ വരുമെന്ന് കരുണാകരന്‍ ഐ വിഭാഗം എം എല്‍ എ മാരോടുപോലും പറഞ്ഞിട്ടില്ല. അത് ചോരാന്‍ ഇടയായാല്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കില്ലെന്ന് കരുണാകരന് അറിയാം. അതാണ് ഈ രഹസ്യ നീക്കത്തിന് കാരണം.

എവിഭാഗം എം എല്‍ എ മാരെ ഐ വിഭാഗത്തിലേയ്ക്ക് കൂറുമാറാനായി പ്രേരിപ്പിയ്ക്കാന്‍ ഐ വിഭാഗം എം എല്‍ എ മാരോടും കരുണാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രധാന ചര്‍ച്ചകള്‍ ഒക്കെ തന്നെ കരുണാകരന്‍ നേരിട്ട് നടത്തികഴിഞ്ഞതായാണ് കരുതുന്നത്.

ഐ വിഭാഗത്തിലേയ്ക്ക് കൂറുമാറിയാല്‍ ഐ വിഭാഗം നല്‍കാമെന്ന് പറയുന്നത് ഒരുകോടി രൂപയും മന്ത്രിസ്ഥാനവുമാണത്രെ. കൂറുമാറാന്‍ തയ്യാറുള്ളവര്‍ക്കും ഇത് നടക്കുമോയെന്ന സംശയമുണ്ട്. അതാണ് അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിയ്ക്കുന്നതും.

കരുണാകരന്റെ ഈ രഹസ്യ നീക്കമാണ് എ വിഭാഗത്തിന്റെ തന്ത്രജ്ഞന്മാരെ വിഷമത്തിലാക്കുന്നത്. ഇപ്പോള്‍ എ വിഭാഗത്തിന്റെ കൂടെ നിറുത്താനായി എം എല്‍ എ മാരുമായി ചര്‍ച്ച നടത്തുന്നത് മുഖ്യമന്ത്രി എ. കെ. ആന്റണിയും യു ഡി എഫ് കണ്‍വീനറും പ്രധാന എവിഭാഗം നേതാവുമായ ഉമ്മന്‍ ചാണ്ടിയുമാണ്. എ കെ. ആന്റണി എം എല്‍ എ മാരെ നേരിട്ട് വിളിച്ച് ചര്‍ച്ച നടത്തുകയാണ്. പണം ഒഴികെയുള്ള വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+