കുഞ്ഞാലിക്കുട്ടി-ഉമ്മന്‍ചാണ്ടി ചര്‍ച്ച നടന്നു
ആലപ്പുഴ: യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി.
നവംബര്‍ 26 ബുധനാഴ്ച രാവിലെ ആലപ്പുഴ ഗസ്റ് ഹൗസില്‍ വച്ചായിരുന്നു ചര്‍ച്ച. രാവിലെ 10.30 ന് തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ച നടത്തിയതെന്ന് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ചര്‍ച്ച സംബന്ധിച്ച് ഉമ്മന്‍ചാണ്ടി കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല.












Click it and Unblock the Notifications