കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരപക്ഷത്തേക്കില്ല: എം. വി. രാഘവന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിഎംപി കരുണാകര വിഭാഗത്തോടൊപ്പം ചേരില്ലെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.

നവംബര്‍ 26 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പി (ബി) നേതാവ് എ. വി. താമരാക്ഷനെ പോലുള്ളവര്‍ അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖ വികസനത്തിന് അടുത്ത മാസം താത്പര്യപത്രം ക്ഷണിക്കും. മുമ്പ് രണ്ട് തവണം താത്പര്യപത്രം ക്ഷണിക്കുന്നത് മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖം ഒരിക്കലും കൊച്ചി തുറമുഖത്തിന് വെല്ലുവിളിയാവില്ല. കണ്ടെയ്നര്‍ ടെര്‍മിനലിന് അനുയോജ്യമായ തുറമുഖമാണ് വിഴിഞ്ഞം. അതുകൊണ്ടുതന്നെ പ്രാദേശികവാദത്തിന്റെ പേരില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തെ എതിര്‍ക്കുന്നത് ശരിയല്ല- മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X