കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാരെ ബുധനാഴ്ച ദില്ലിയിലേക്ക് കൊണ്ടുപോവും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരെ നവംബര്‍ 26 ബുധനാഴ്ച വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് കൊണ്ടുപോവും. ദില്ലിയിലെ എസ്കോര്‍ട്സ് ആശുപത്രിയിലാണ് നായനാര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എയര്‍ ആംബുലന്‍സ് വിമാനത്തില്‍ നായനാരെ ദില്ലിയിലേക്ക് കൊണ്ടുപോവുന്നത്. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ വിമാനത്തിലുണ്ടാവും. എസ്കോര്‍ട്സ് ആശുപത്രിയിലെ ഒരു ഹൃദ്രോഗവിദഗ്ധനും അനസ്തിസ്റും രണ്ട് ടെക്നീഷ്യന്‍മാരും എയര്‍ ആംബുലന്‍സ് വിമാനത്തില്‍ ദില്ലിയില്‍ നിന്നെത്തും. ഇവര്‍ വിമാനത്തില്‍ നായനാരോടൊപ്പമുണ്ടാവും.

നായനാരുടെ മരുമകന്‍ പ്രവീണും വിമാനത്തിലുണ്ടാവും. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍, മക്കളായ കൃഷ്ണകുമാര്‍, വിനോദ് എന്നിവര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ദില്ലിയിലേക്ക് തിരിക്കും.

നായനാരുടെ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും വിശദമായ പരിശോധനക്കായാണ് എസ്കോര്‍ട്സ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതെന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ ബാഹുലേയന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X