പിള്ളയും ജേക്കബും കരുണാകരനോടൊപ്പമില്ല
തിരുവനന്തപുരം: കെ. കരുണാകരന്‍ ഗവര്‍ണര്‍ക്ക് നല്‍കുന്ന 34 യുഡിഎഫ് എംഎല്‍എമാരുടെ ലിസ്റില്‍ തങ്ങളുടെ എംഎല്‍എമാരുടെ പേരുണ്ടാവില്ലെന്ന് മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ളയും ടി. എം. ജേക്കബും അറിയിച്ചു.
നവംബര്‍ 26 ബുധനാഴ്ച നടന്ന കേരള കോണ്‍ഗ്രസ് ബി, ജേക്കബ് ഗ്രൂപ്പുകളുടെ എംഎല്‍എമാരുടെ സംയുക്ത യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അവര്‍.
ഈയാഴ്ച എംഎല്‍എമാരുടെ ലിസ്റുമായി ഗവര്‍ണറെ കാണാനുള്ള കരുണാകരവിഭാഗത്തിന്റെ നീക്കത്തിന് കേരള കോണ്‍ഗ്രസ് ബി, ജേക്കബ് ഗ്രൂപ്പുകളുടെ ഈ നിലപാട് തിരിച്ചടിയായിട്ടുണ്ട്.
ഏത് സാഹചര്യത്തിലും തങ്ങളുടെ എംഎല്‍എമാര്‍ ഒന്നിച്ചുനില്‍ക്കുമെന്ന് പിള്ളയും ജേക്കബും അറിയിച്ചു.












Click it and Unblock the Notifications