കൊച്ചിയില്‍ സ്കൈ ബസ് പറ്റില്ല്ല: ശ്രീധരന്‍
കൊച്ചി: സ്കൈ ബസ് ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് സ്വീകാര്യമായ പദ്ധതിയല്ലെന്നും റെയില്‍ പദ്ധതിയാണ് കൊച്ചിക്ക് അനുയോജ്യമായതെന്നും ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരന്‍ പഞ്ഞു.
കൊച്ചിയില്‍ സ്കൈ ബസ് പദ്ധതി നടപ്പിലാക്കാനാവില്ല. യാഥാര്‍ത്ഥ്യമല്ലാത്ത ഒരു സാങ്കേതികവിദ്യയാണ് സ്കൈബസെന്നും ലോകത്തെവിടെയും സ്കൈ ബസ് പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും ഇതിന് വേണ്ടി വാദിക്കുന്നവര്‍ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കേണ്ടി വരില്ലെന്നതാണ് സ്കൈ ബസ് പദ്ധതിക്ക് അനുകൂല ഘടകമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഭൂമിക്കടിയില്‍ മെട്രോ തീവണ്ടിപാത സ്ഥാപിക്കുകയാണെങ്കില്‍ ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. ദില്ലിയില്‍ നടപ്പിലാക്കുന്നതു പോലുള്ള തീവണ്ടി പാത സ്ഥാപിക്കുകായണ് കൊച്ചി പോലൊരു നഗരത്തിന് അനുയോജ്യമായത്. ചെലവ് കുറഞ്ഞ പദ്ധതിയുമാണിത്.
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ രൂപം നല്‍കിയ സ്കൈ ബസ് പദ്ധതിക്ക് സാങ്കേതികമായ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. സമീപ ഭാവിയിലൊന്നും അത് യാഥാര്‍ഥ്യമാവില്ല. ഗോവയില്‍ നടപ്പിലാക്കിയ പരീക്ഷണം സ്കൈ ബസ് എന്ന യഥാര്‍ഥ സങ്കല്പത്തില്‍ നിന്നും ഏറെ ദൂരെയാണ്.
രാഷ്ട്രീയക്കാരല്ല, ഉദ്യോഗസ്ഥരാണ് വികസനത്തിന് തടസം സൃഷ്ടിക്കുന്നതെന്ന് ശ്രീധരന്‍ ആരോപിച്ചു.


Click it and Unblock the Notifications