യുവമോര്‍ച്ച മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലെ തസ്തികകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നവംബര്‍ 26 ബുധനാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി.
മുഖ്യമന്ത്രിയുടെ കോലവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കോലം കത്തിച്ച് സെക്രട്ടേറിയറ്റ് വളപ്പിലേപ്പ് എറിഞ്ഞു. പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കൈയില്‍ പിച്ചച്ചട്ടികളുണ്ടായിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് ചട്ടികള്‍ എറിഞ്ഞുടച്ചു. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ക്കാനും പ്രവര്‍ത്തകര്‍ മുതിര്‍ന്നു.
പൊലീസ് സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടായില്ല. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications