കളക്ടറെ ബന്ദിയാക്കല്‍: 3 വര്‍ഷം തടവ്
പാലക്കാട്: പാലക്കാട് കളക്ടറായിരുന്ന ഡബ്ല്യു.ആര്‍. റെഡ്ഡിയെ ബന്ദിയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവു ശിക്ഷ നല്കാന്‍ കോടതി വിധിച്ചു.
ഗൂഡാലോചന, ആയുധശേഖരണം, സ്ഫോടകവസ്തു ശേഖരണം തുടങ്ങിയ കുറ്റം ചുമത്തിയാണ് ശിക്ഷ. പത്തരകൊല്ലത്തെ ശിക്ഷയാണെങ്കിലും അത് മൂന്ന് വര്‍ഷം കൊണ്ട് അനുഭവിച്ചാല്‍ മതിയെന്നാണ് വിധി.
1996 ഓക്ടോബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം. നൂലുണ്ടയും കളിത്തോക്കുമായി അയ്യങ്കാളിപ്പടയുടെ ഒരു സംഘം പ്രവര്‍ത്തകര്‍ എട്ട് മണിക്കൂറോളം കളക്ടറെ ബന്ദിയാക്കുകയായിരുന്നു. ആദിവാസി ഭൂമി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ കളക്ടറെ ബന്ദിയാക്കിയത്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു.
കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications