എഡിബി ഉദ്യോഗസ്ഥയെ തടയാന്‍ ഡിവൈഎഫ്ഐ ശ്രമം
തിരുവനന്തപുരം: ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏഷ്യന്‍ ബാങ്ക് ഉദ്യോഗസ്ഥനെ തടഞ്ഞു.
കൊളംബൊയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഏഷ്യന്‍ ബാങ്ക് ഉദ്യോഗസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വിമാനത്താവള ടെര്‍മിനലിനുള്ളില്‍ കയറാന്‍ ശ്രമിയ്ക്കുകയായിരുന്നു. വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉദ്യോഗസ്ഥ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം വിശിഷ്ടവ്യക്തികള്‍ക്കുള്ള മുറിയില്‍ തന്നെ ഇരുന്നു. പ്രശ്നങ്ങള്‍ അവസാനിച്ച ശേഷമാണ് പുറത്തിറങ്ങിയത്.
ഒട്ടേറെ സര്‍ക്കാര്‍ തസ്തികകള്‍ നിറുത്തിയ സര്‍ക്കാര്‍ തീരുമാനം ഏഷ്യന്‍ ബാങ്ക് നിര്‍ദ്ദേശം അനുസരിച്ചാണെന്ന് ആക്ഷേപിച്ചായിരുന്നു പ്രകടനവും പ്രതിഷേധവും.












Click it and Unblock the Notifications