Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തിമനീക്കത്തിന് ഐഗ്രൂപ്പ് ഒരുങ്ങുന്നു

തിരുവനന്തപുരം: ഐ ഗ്രൂപ്പ് എംഎല്‍എ മാരുടെയും ഭാരവാഹികളുടെയും യോഗം കെ. കരുണാകരന്റെ ജവഹര്‍നഗറിലെ വീട്ടില്‍ നവമ്പര്‍ 27 വ്യാഴാഴ്ച തുടങ്ങി. എംഎല്‍എമാരുടെ പട്ടികയുമായി ഗവര്‍ണറെ കാണുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നറിയുന്നു.

യുഡിഎഫ് ഘടകകക്ഷിനേതാക്കളായ ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ്, എം.വി. രാഘവന്‍ എന്നിവര്‍ പരസ്യമായി കരുണാകരന്റെ നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇവരെ നേരിട്ട് മുരളീധരന്‍ കഴിഞ്ഞ ദിവസം കണ്ടെങ്കിലും അനുകൂലപ്രതികരണം ഉണ്ടായില്ലെന്നും അറിയുന്നു. ഹൈക്കമാന്റാണെങ്കില്‍ കേരളത്തിലെ പ്രശ്നങ്ങളില്‍ ഡിസംബര്‍ ഒന്നിന് ശേഷമേ തീരുമാനമെടുക്കൂ എന്ന കാര്യം പരസ്യമായി പ്രസ്താവിച്ചിരിക്കുകയാണ്. ഇതെല്ലാം ഐ ഗ്രൂപ്പിന്റെ പോരാട്ടവീര്യത്തിന് ആഘാതമേല്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഗവര്‍ണര്‍ തിരുവനന്തപുരത്ത് എത്തുന്നത്. അതിനു ശേഷമേ കെ. കരുണാകരന്‍ കൂടിക്കാഴ്ചയുടെ സമയം ആരായുകയുള്ളൂ. പക്ഷെ കരുണാകരന്റെ അടുത്ത നീക്കം സംബന്ധിച്ച് വേണ്ടത്ര വ്യക്തത ഇല്ലാതായിരിക്കുകയാണ്.

എത്ര എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാര്യം ഇപ്പോള്‍ കരുണാകരന്‍ മിണ്ടുന്നില്ല. 21 പേരുടെപോലും പിന്തുണ കരുണാകരനില്ലെന്നാണ് എ ഗ്രൂപ്പ് നേതൃത്വം പറയുന്നത്. എന്നാല്‍ ഐ ഗ്രൂപ്പ് നേതാവ് പി.പി. ജോര്‍ജ്ജ് പറയുന്നത് കരുണാകരന് 38 പേരുടെ പിന്തുണയുണ്ടെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+