ഐ ഗ്രൂപ്പില്‍ ഭിന്നത
തിരുവനന്തപുരം: ബദല്‍ മന്ത്രിസഭ രൂപീകരിയ്ക്കാന്‍ ഗവര്‍ണ്ണറെ കാണുന്നത് സംബന്ധിച്ച് ഐ ഗ്രൂപ്പിനുള്ളില്‍ ഭിന്നത.
ഇത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളാന്‍ കെ. കരുണാകരന്റെ വീട്ടില്‍ നവമ്പര്‍ 27 വ്യാഴാഴ്ച യോഗം ചേര്‍ന്നെങ്കിലും തീരുമാനമൊന്നുമെടുത്തില്ല. യുക്തമായ സമയത്ത് ഗവര്‍ണ്ണറെ കാണുമെന്ന് മാത്രമാണ് ഐ ഗ്രൂപ്പ് നേതാവും മുന്‍മന്ത്രിയുമായ പി.പി. ജോര്‍ജ്ജ് പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞത്. ചില അംഗങ്ങള്‍ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്കുന്ന കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് യോഗത്തില്‍ ഉന്നയിച്ചതായും അറിയുന്നു.
യോഗത്തില്‍ 21എംഎല്‍എമാരും രണ്ട് മന്ത്രിമാരും പങ്കെടുത്തു. എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റക്ക് വിളിച്ച്ഭീഷണിപ്പെടുത്തുന്ന സ്പീക്കറുടെ നടപടിയ്ക്കെതിരെ പരാതി നല്കുമെന്നും ജോര്‍ജ്ജ് പറഞ്ഞു. കേരളത്തീിലെ ചരിത്രത്തില്‍ ഒരു സ്പീക്കര്‍മാരില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. ഐ ഗ്രൂപ്പിനുള്ള എംഎല്‍എമാരുടെ പിന്തുണ ഇപ്പോഴും 34 എന്ന എണ്ണത്തില്‍ തന്നെ നില്ക്കുകയാണ്. - പി.പി. ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications