മുരളി സുജനപാലുമായി ചര്‍ച്ച നടത്തി
കോഴിക്കോട്: കെ പി സി സി അദ്ധ്യക്ഷന്‍ മുരളീധരന്‍ കോഴിക്കോട്ട് സുജനപാലുമായി ചര്‍ച്ച നടത്തി. സുജനപാലിനെ ഐ വിഭാഗത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച.
ഇത് ആദ്യ വട്ട ചര്‍ച്ചയല്ല. സുജനപാല്‍ ഐ വിഭാഗത്തോട് അനുഭാവം പുലര്‍ത്തുന്നുണ്ടെങ്കിലും അതിന് ഉറപ്പ് കുറവാണോയെന്ന് ഐ വിഭാഗത്തിന് സംശയമുണ്ട്. തുടക്കത്തില്‍ ഐ ക്കാരനായിരുന്ന സുജനപാല്‍ കുറച്ച് കാലമായി എ വിഭാഗത്തിലാണ്. എന്നാല്‍ ഇപ്പോഴത്തൈ പ്രശ്നങ്ങള്‍ തുടങ്ങിയ ശേഷം ഇദ്ദേഹം ഐ വിഭാഗത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചില എ നേതാക്കള്‍ സുജനപാലിനെ കണ്ടിരുന്നു. തുടര്‍ന്ന് അവര്‍ നടത്തിയ പ്രസ്താവനകളില്‍ സംശയം തോന്നിയതാണ് മുരളിയുടെ സുജനപാല്‍ ചര്‍ച്ചയുടെ കാരണം.
എ വിഭാഗത്തില്‍ തന്നെ നില്‍ക്കുകയും ഐ വിഭാഗം കോണ്‍ഗ്രസില്‍ നിന്ന് പോവുകയും ചെയ്താല്‍ കോഴിക്കോട്ട് നിന്ന് മന്ത്രിയാക്കാനായി സുജനപാലിന്റെ പേര് പരിഗണിയ്ക്കും. മന്ത്രിയാവാനുള്ള സാദ്ധ്യത കുറച്ചൊന്നുമല്ല താനും. അതാണ് സുജനപാലിന്റെ ചാഞ്ചാട്ടത്തിന് പിന്നിലെ രഹസ്യം. ഇരു വിഭാഗവും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയാണ്. ഇത് കണ്ട് വിഷമത്തിലായിരിയ്ക്കുകയാണ് സുജനപാല്‍.
എന്തായാലും തന്റെ ആത്യന്തികമായ സൗഹൃദം ഐ വിഭാഗത്തോട് തന്നെയാണെന്ന് സുജനപാല്‍ മുരളിയോട് വെളിപ്പെടുത്തി എന്നാണ് വര്‍ത്തമാനം.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തി വൈകാതെയാണ് മുരളി സുജനപാലിനെ കണ്ടത്.












Click it and Unblock the Notifications