Get Updates
Get notified of breaking news, exclusive insights, and must-see stories!

സാവിത്രിലക്ഷ്മണനെ സ്പീക്കര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്

തിരുവനന്തപുരം: സാവിത്രി ലക്ഷ്മണ്‍ എം എല്‍ എ യെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചെന്ന് ആക്ഷേപം.

സ്പീക്കര്‍ സാവിത്രി ലക്ഷമണനെ എം എല്‍ എ ഹോസ്റലിലെ മുറിയില്‍ ടെലഫോണ്‍ ചെയ്തതായാണ് പറയുന്നത്. ഐ വിഭാഗം എം എല്‍ എ യാണ് സാവിത്രി ലക്ഷ്മണ്‍. എന്നാല്‍ സ്പീക്കറുടെ ഓഫീസില്‍നിന്നും ആരും സാവിത്രി ലക്ഷ്മണനെ വിളിച്ചിരുന്നില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറയുന്നു.

നവംബര്‍ 26 ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് സാവിത്രി ലക്ഷ്മണന്‍െറ എംഎല്‍എ ഹോസ്റലിലെ മുറിയിലേയ്ക്ക് ഫോണ്‍ കാള്‍ എത്തിയത്. സാവിത്രി ടീച്ചര്‍ ഉണ്ടോ എായിരുന്നു ചോദ്യം. താന്‍ തന്നെയാണ് സംസാരിക്കുതെന്ന് ടീച്ചര്‍ മറുപടി നല്‍കി. സ്പീക്കറുടെ ഓഫീസില്‍ നിന്നാണ്, ടീച്ചര്‍ അവിടെ ഉണ്ടോയെറിയാന്‍ വിളിച്ചതാണ്മ് മറുതലയ്ക്കല്‍ന്ി പറഞ്ഞു. സ്പീക്കര്‍ക്കുവേണ്ടിയാണ് വിളിച്ചതാണ് വീണ്ടും വിളിക്കാം എന്ന് ടീച്ചര്‍ക്ക് ഫോണിലൂടെ അറിയിപ്പ് ലഭിച്ചു. ഫോണ്‍ സന്ദേശംവന്ന് നിമിഷങ്ങള്‍ക്കകം വിവരം പാട്ടായി. തുടര്‍ന്ന് ഐ വിഭാഗക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ എത്തി കാത്തിരുന്നു. തുടര്‍ന്ന് മാദ്ധമ പ്രവര്‍ത്തകരും എത്തി. പക്ഷേ ഏറെ നേരം കാത്തിരുന്നിട്ടും ഫലമൊന്നും ഉണ്ടായില്ല. ഐ ഗ്രൂപ്പുകാരും മാധ്യമപ്രവര്‍ത്തകരും കാത്തുനില്‍ക്കുന്നതറിഞ്ഞ് സ്പീക്കര്‍ തന്‍െറ ഉദ്യമത്തില്‍നിന്ന് പിന്മാറിയതായി ഐ ഗ്രൂപ്പുകാര്‍പറഞ്ഞു.

തന്‍െറ മുറിയിലേയ്ക്ക് ഫോണ്‍കാള്‍ വന്നിരുതായി സാവിത്രി ലക്ഷ്മണന്‍ എംഎല്‍എ പറഞ്ഞു. വീണ്ടും വിളിക്കുമെന്നാണ് പറഞ്ഞത്. എന്താ കാര്യം എന്നുചോദിച്ചപ്പോള്‍ സ്പീക്കര്‍ക്കുവേണ്ടിയാണ് എന്നല്ലാതെ കൂടുതല്‍ മറുപടിയൊന്നും മറുതലയ്ക്കല്‍നിന്നും ലഭിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+