ഡിസിയ്ക്ക് ഇനി ബുക്ക്-കോഫി സ്റോറുകള്‍
ദില്ലി: പുതിയ സംരംഭവുമായി ഡിസി ബുക്സ്. ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ ബാരിസ്റ കോഫികമ്പനിയുമായി ചേര്‍ന്ന് ബുക്ക്-കോഫി സ്റോര്‍ സ്ഥാപിയ്ക്കുകയാണ് ലക്ഷ്യം.
ഡിസിബുക്സ് പ്രധാന ഓഹരിയുടമകളായ കോര്‍ണര്‍ ബുക്സ് സ്റോറിന്റെ കീഴിലായിരിക്കും ഈ പദ്ധതി. കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ കോര്‍ണര്‍ ബുക്ക്സ്റോര്‍ ദില്ലയിലെ ഡിഫന്‍സ് കോളനിയില്‍ ആരംഭിച്ചു. ഈ ബുക്ക്-കോഫി സ്റോര്‍ ബാരിസ്റയുടെ സിഇഒ യോഗേഷ് സമത് ഉദ്ഘാടനം ചെയ്തു.
25 ബുക്ക് കഫേകള്‍ കൂടി ഉടന്‍ ആരംഭിയ്ക്കുമെന്ന് കോര്‍ണര്‍ ബുക്ക്സ്റോര്‍ കമ്പനി ചെയര്‍മാന്‍ രവി ഡിസി പറഞ്ഞു.
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക സിഇഒ ആലോക് വാധ്വ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് സിഇഒ മനസാര്‍ ഖാന്‍, പെന്‍ഗ്വിന്‍ ഇന്ത്യ ചീഫ് എഡിറ്റര്‍ വി.കെ. കാര്‍ത്തിക, ആനന്ദ്, എം. മുകുന്ദന്‍, വി.കെ. മാധവന്‍കുട്ടി, ഓംചേരി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications