അട്ടിമറിനീക്കം പരാജയപ്പെട്ടു: ആന്റണി
തിരുവല്ല: തന്റെ സര്‍ക്കാരിനെ അട്ടിമറിയ്ക്കാനുള്ള ചിലരുടെ നീക്കം പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഡിസംബര്‍ ആദ്യആഴ്ച കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ന്യായമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. - ആന്റണി പറഞ്ഞു.
മാമ്മന്‍മത്തായിയോടുള്ള സഹതാപതരംഗവും ഭരണനേട്ടവും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കുമെന്ന് ആന്റണി പറഞ്ഞു. റവന്യൂമന്ത്രി കെ.എം. മാണിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications