കളക്ടറെ ബന്ദിയാക്കല്‍: പ്രതികള്‍ക്ക് ജാമ്യം
പാലക്കാട്: പാലക്കാട് കളക്ടറായിരുന്ന ഡബ്ല്യു.ആര്‍. റെഡ്ഡിയെ ബന്ദിയാക്കിയ മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
1996 ഓക്ടോബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം. നൂലുണ്ടയും കളിത്തോക്കുമായി അയ്യങ്കാളിപ്പടയുടെ ഒരു സംഘം പ്രവര്‍ത്തകര്‍ എട്ട് മണിക്കൂറോളം കളക്ടറെ ബന്ദിയാക്കുകയായിരുന്നു. ആദിവാസി ഭൂമി പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ കളക്ടറെ ബന്ദിയാക്കിയത്.
കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications