കരുണാകരനൊപ്പം ആരുമില്ലാതാവും: ഗംഗാധരന്‍
കോട്ടയം: കെ. കരുണാകരനോടൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം ഓരോ ദിവസവും കുറയുകയാണെന്നും അതൊടുവില്‍ ഇല്ലാതാവുമെന്നും കോണ്‍ഗ്രസ് നേതാവ് എം. പി. ഗംഗാധരന്‍ പറഞ്ഞു.
കരുണാകരന്‍ ഇപ്പോഴെടുക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന് തന്നെ ഹാനികരമാണ്. മക്കളെല്ലാം നല്ല നിലയിലെത്തിയ സ്ഥിതിക്ക് 87 വയസായ കരുണാകരന്‍ ഇനിയെങ്കിലും ഇതൊക്കെ നിര്‍ത്തണം. പല തവണ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞതാണെങ്കിലും അദ്ദേഹം അത് മനസിലാക്കുന്നില്ല.
എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ 1957 മുതല്‍ തുടങ്ങിയതാണ്. ചില എംഎല്‍എമാരെ ചാക്കിലാക്കാന്‍ വനിതാ എംഎല്‍എമാരും രംഗത്തിറങ്ങിയെന്ന് കേട്ടു. തന്നെ സ്വാധീനിക്കാന്‍ ഇതുവരെ ആരും വന്നിട്ടില്ല.
ഡിസംബര്‍ ഒന്നിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുമെന്ന് ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications