ഹൈക്കമാന്റ് പിടിമുറുക്കുന്നു
ദില്ലി: ഗവര്‍ണ്ണര്‍ക്ക് കത്ത് നല്കാനുള്ള കരുണാകരന്റെ ശ്രമം പാളിയതോടെ ഹൈക്കമാന്റിന് ആശ്വാസം. ഒപ്പം കേരളത്തിലെ കാര്യങ്ങളില്‍ കരുണാകരപക്ഷത്തോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് നീങ്ങുകയാണ് ഹൈക്കമാന്റ്.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദം വരുംനാളുകളില്‍ ഹൈക്കമാന്റ് സ്വീകരിച്ചേയ്ക്കും. എന്തായാലും ഡിസംബര്‍ ഒന്നിന് ശേഷം മാത്രമേ കേരളത്തിലെ കാര്യങ്ങളില്‍ നടപടിയുണ്ടാകൂ എന്ന കാര്യത്തില്‍ ഹൈക്കമാന്റിന് വിട്ടുവീഴ്ചയില്ല. ഈ നടപടികള്‍ മിക്കവാറും കരുണാകരപക്ഷത്തെ ലാക്കാക്കിയുള്ളതായിരിക്കും എന്നതും ഏതാണ്ട് ഉറപ്പായി.
ഡിസംബര്‍ ഒന്ന് എന്ന സമയപരിധി യുഡിഎഫ് ഘടകകക്ഷികള്‍ അംഗീകരിച്ചതാണ് ഹൈക്കമാന്റ് നേടിയ ഒരു വിജയം. കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് വിഭാഗങ്ങള്‍, സിഎംപി, ജെഎസ്എസ് എന്നീ വിഭാഗങ്ങളെക്കൊണ്ട് കരുണാകരപക്ഷത്തേക്കില്ലെന്ന പരസ്യമായ നിലപാടെടുപ്പിക്കാന്‍ കഴിഞ്ഞതും ഹൈക്കമാന്റിന്റെ വിജയമായി കണക്കാക്കുന്നു.
ഇപ്പോള്‍ കരുണാകര പക്ഷത്ത് നിന്ന് കൂടുതല്‍ എംഎല്‍എമാര്‍ കൂറുമാറിയതായും വാര്‍ത്ത പരക്കുന്നുണ്ട്. വി.ജെ. പൗലോസ്, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നീ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസത്തെ ഐ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതും കരുണാകരപക്ഷത്തെ കുഴക്കുന്നു.












Click it and Unblock the Notifications