ജയറാം മേളാര്‍ച്ചന നടത്തി
ഗുരുവായൂര്‍: ഗുരു-വാ-യൂര്‍ ക്ഷേത്ര-ത്തില്‍ ചല-ച്ചി-ത്ര നടന്‍ ജയ-റാ-മി-ന്റെ മേളാര്‍ച്ചന നടത്തി. ഭഗവാന്റെ ഏകാദശി വിളക്ക് എഴുന്നെള്ളിപ്പിന് ശീവേലി തൊഴാനെത്തിയ വലിയൊരു ആരാധകവൃന്ദത്തെ സാക്ഷിനിര്‍ത്തിയായിരുന്നു ജയറാമിന്റെ പഞ്ചാ-രി-മേ-ളം.
അത്താഴപൂജയ്ക്ക് ശേഷം രാത്രി പത്തുമണിയോടെയാണ് ശീവേലി എഴുന്നെള്ളിപ്പ് ആരംഭിച്ചത്. ഭഗവാന്റെ തിടമ്പേറ്റിയ മൂന്ന് ഗജവീരന്മാരുടെ എഴുന്നെള്ളിപ്പിന് ജയറാമിന്റെ നേതൃത്വത്തില്‍ 47 മേളക്കാര്‍ ചേര്‍ന്നാണ് പഞ്ചാരിമേളം അവതരിപ്പിച്ചത്.
വിളക്കെഴുന്നെള്ളിപ്പിന് ജയറാമിന്റെ പഞ്ചാരിമേളമുണ്ടെന്നറിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെട്ടതെന്ന് ജയറാം പറഞ്ഞു.












Click it and Unblock the Notifications