Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ വെള്ളിയാഴ്ച ഗവര്‍ണറെ കാണും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ നവംബര്‍ 28 വെള്ളിയാഴ്ച ഗവര്‍ണറെ കാണും. രാവിലെ 11.30ന് ആയിരിക്കും കൂടിക്കാഴ്ച. കരുണാകരന്‍ സന്ദര്‍ശനത്തിനായി ഗവര്‍ണര്‍ സിക്കന്തര്‍ഭക്തിന്റെ സമയം ചോദിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കരുണാകരന്‍ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയുമായാണോ ഗവര്‍ണറെ കാണുകയെന്ന് അറിവായിട്ടില്ല. യുഡിഎഫ് ഘടകകക്ഷികള്‍ തങ്ങളുടെ എം എല്‍ എമാരുടെ പേര് കരുണാകരന്റെ ലിസ്റിലുണ്ടാവില്ല എന്ന് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരുടെ ലിസ്റില്ലാതെയാവും കരുണാകരന്‍ ഗവര്‍ണറെ കാണുക എന്ന് സൂചനയുണ്ട്.

കരുണാകരന്‍ അവകാശപ്പെട്ട 34 എംഎല്‍എമാരുടെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഐ ഗ്രൂപ്പ് യോഗത്തിന് ശേഷം പി. പി. ജോര്‍ജ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അതേ സമയം യോഗത്തില്‍ 18 ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

അതേ സമയം ബദല്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ മന്ദഗതിയിലാക്കാന്‍ കരുണാകരനില്‍ യുഡിഎഫ് ഘടക കക്ഷികളുടെ സമ്മര്‍ദമുണ്ട്. വെള്ളിയാഴ്ച ഗവര്‍ണറെ കാണുന്നത് ഒഴിവാക്കണമെന്ന് ടി. എം. ജേക്കബ് കരുണാകരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+