അച്ഛന്‍ ഗവര്‍ണ്ണറെ കാണുന്നില്ല: മുരളീധരന്‍
തിരുവനന്തപുരം: അച്ഛന്‍ ഗവര്‍ണ്ണറെ ഇന്ന് കാണുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. നവമ്പര്‍ 28 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
ചില ചര്‍ച്ചകള്‍ക്കായി തങ്ങള്‍ കൂടുകയാണെന്നും ഉച്ചയ്ക്ക് ശേഷം എന്തെങ്കിലും പറയാമെന്നുമാണ് മുരളീധരന്‍ അറിയിച്ചത്. ഗ്രൂപ്പിന്റെ അനന്തര നടപടികളെക്കുറിച്ച് ഉച്ചയ്ക്ക് ശേഷം പറയാമെന്ന് പി.പി. ജോര്‍ജ്ജും പറഞ്ഞു.
ബദല്‍ മന്ത്രിസഭയ്ക്ക് സാധ്യതയില്ലെന്ന ധാരണ ഇല്ലാതാക്കാനും അന്തിമപോരാട്ടത്തിന് ശക്തിപകരാനും ഉതകുന്ന നിലപാടുകള്‍ എടുക്കാനാണ് ഗ്രൂപ്പിലെ തീവ്രവാദികള്‍ ആലോചിക്കുന്നത്. ആന്റണിയെ മറിച്ചിടാനുള്ള അംഗബലമില്ലാതെ ഗവര്‍ണ്ണറെ കാണുന്നതില്‍ അര്‍ത്ഥമില്ലെന്ന അഭിപ്രായം ഗ്രൂപ്പിനുള്ളില്‍ ശക്തമാണ്. അതേ സമയം തിരുവല്ലയിലെ വോട്ടെടുപ്പിന് മുമ്പ് എന്തെങ്കിലും സംഭവിപ്പിക്കണമെന്ന അഭിപ്രായവും ശക്തമാണ്.












Click it and Unblock the Notifications