ശബരിമല പള്ളിവേട്ട ഇന്ന്
ശബരിമല: ശബരിമലയില്‍ നവമ്പര്‍ 28 വെള്ളിയാഴ്ച രാത്രി 10.30ന് പള്ളിവേട്ട നടക്കും.
രാത്രി 10ന് അത്താഴപൂജയ്ക്ക് ശേഷമാണ് പള്ളിവേട്ട. പള്ളിവേട്ടയുടെ ഭാഗമായി അയ്യപ്പന്റെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നടക്കും. സന്നിധാനത്ത് നിന്ന് ശരംകുത്തിയിലേക്കാണ് ഘോഷയാത്ര. ശരംകുത്തിയില്‍ നായാട്ട് വിളിയ്ക്ക് ശേഷം ഘോഷയാത്ര വീണ്ടും സന്നിധാനത്തിലേക്ക് തിരിയ്ക്കും.
പള്ളിവേട്ടയ്ക്ക് ശേഷം ചുറ്റമ്പലത്തിനുള്ളിലെ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ അയ്യപ്പനെ പള്ളിയുറക്കും. പിന്നീട് നവമ്പര്‍ 29 ശനിയാഴ്ച പുലര്‍ച്ചെ ശുദ്ധീകരണ ച്ചടങ്ങുകള്‍ക്ക ശേഷം തന്ത്രി അയ്യപ്പവിഗ്രഹത്തെ വീണ്ടും ശ്രീകോവിലില്‍ കുടിയിരുത്തും.












Click it and Unblock the Notifications