Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.ജെ. പൗലോസ് ഐയില്‍ നിന്നകലുന്നു

കൊച്ചി: ഐ ഗ്രൂപ്പ് വക്താവായ വി.ജെ. പൗലോസ് ഐ ഗ്രൂപ്പില്‍ നിന്നകലുന്നു. കഴിഞ്ഞ ദിവസം കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ യോഗത്തില്‍ വി.ജെ. പൗലോസ് പങ്കെടുത്തിരുന്നില്ല.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കേണ്ടതുണ്ടെന്നും സിപിഎമ്മിനോട് പാര്‍ട്ടി ചേരുന്നതിനോട് യോജിപ്പില്ലെന്നും വി.ജെ. പൗലോസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം താന്‍ ഐ ഗ്രൂപ്പില്‍ തന്നെ ഉറച്ചുനില്ക്കുമെന്ന് വി.ജെ. പൗലോസ് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഉടനെ ഹൈക്കമാന്റ് പങ്കെടുക്കുമെന്നാണ് വിശ്വസിയ്ക്കുന്നതെന്നും പൗലോസ് പറഞ്ഞു.

അതേ സമയം പൗലോസ് ഗ്രൂപ്പില്‍ തന്നെയുണ്ടെന്നും ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലമാണ് കഴിഞ്ഞ ദിവസം ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+