Get Updates
Get notified of breaking news, exclusive insights, and must-see stories!

റിട്ടേണ്‍ വിമാന ടിക്കറ്റ്: നിബന്ധന ഒഴിവാക്കി

ദില്ലി: വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ് മുന്‍കൂറായി എടുക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

മന്ത്രിമാരായ എം. കെ. മുനീര്‍, എം. എം. ഹസ്സന്‍, ബാബു ദിവാകരന്‍ കേന്ദ്രമന്ത്രി സാഹിബ്സിംഗ് വര്‍മയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് ധാരണയായത്.

വിദേശത്ത് ജോലി തേടി പോവുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തുക എന്ന ദൗത്യവുമായാണ് മന്ത്രിസംഘം ദില്ലിയിലെത്തിയത്. കഴിഞ്ഞ ദിവസം മന്ത്രിമാര്‍ ധനകാര്യമന്ത്രി ജസ്വന്ത്സിംഗുമായി ചര്‍ച്ച നടത്തിയിരുന്നു.

വിദേശത്ത് ജോലി തേടി പോവുന്ന മലയാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി കിട്ടുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് മന്ത്രിമാര്‍ ജസ്വന്ത്സിംഗിനോട് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി കിട്ടുന്നതിന് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ദില്ലിയില്‍ പോവേണ്ട സ്ഥിതി ഒഴിവാക്കാന്‍ തിരുവനന്തപുരത്ത് ക്ലിയറിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

കേരളത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍ തുടണങ്ങണമെന്ന ആവശ്യവും മന്ത്രിമാര്‍ ജസ്വന്ത് സിംഗിന് മുന്നില്‍ ഉന്നയിച്ചു. ചര്‍ച്ച തുടരാനായി അടുത്ത മാസം മന്ത്രിമാര്‍ വീണ്ടും ദില്ലിയിലെത്തുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള തൊഴിലന്വേഷകരെ സഹായിക്കാന്‍ കേരള ഹൗസില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+