എംഎല്‍എമാര്‍ക്ക് വില ഒരു കോടി: സ്പീക്കര്‍
കോട്ടയം: കേരളത്തിലെ എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ വില ഒരു കോടി രൂപ വരെയാണ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. വിലകുറഞ്ഞ രാഷ്ട്രീയക്കളികള്‍ക്കായി എംഎല്‍എമാരെ ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്ത് വലവീശുകയാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എമാരുടെ വില ഉയരുന്നത് ജനാധിപത്യസ്ഥിതിയ്ക്ക് ഭൂഷണമല്ല. മാവേലി നാടുവാണതുകൊണ്ട് മാത്രം നാട്ടില്‍ സമൃദ്ധി ഉണ്ടാകില്ല. ജനങ്ങളും നന്മ നിറഞ്ഞവരാകണം. - സ്പീക്കര്‍ പറഞ്ഞു.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, തോമസ് ചാഴിക്കാടന്‍ എംഎല്‍എ എന്നിവരും പ്രസംഗിച്ചു.












Click it and Unblock the Notifications