കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് പേര്‍ കൂടി ഐ ഗ്രൂപ്പ് വിടും: വക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടി പിളര്‍ത്താന്‍ മുതിര്‍ന്നാല്‍ ഐ ഗ്രൂപ്പ് വിടുമെന്ന് ആറ് എംഎല്‍എമാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.

ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ സംഖ്യ കഴിഞ്ഞ ദിവസം 21ല്‍ നിന്ന് 19 ആയി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബര്‍ 28 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു സ്പീക്കര്‍.

പാര്‍ട്ടി വിടുന്നതിനോട് ചില എംഎല്‍എമാര്‍ക്ക് വിമുഖതയുണ്ട്. അതുകൊണ്ടാണ് എംഎല്‍എമാരുടെ സംഖ്യ 26ല്‍ നിന്ന് 21 ഉം കഴിഞ്ഞ ദിവസം 21ല്‍ നിന്ന് 19ഉം ആയി ചുരുങ്ങിയത്.

താന്‍ ചില എംഎല്‍എമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സ്പീക്കര്‍ ഭീഷണിപ്പെടുത്തിയാല്‍ മിണ്ടാതെ പോവുന്ന എംഎല്‍എമാരല്ല കേരളത്തിലുള്ളത്. തന്നെ വന്നു കണ്ട ചില എംഎല്‍എമാരോട് പാര്‍ട്ടി വിട്ടുപോവരുതെന്നും പാര്‍ട്ടി പിളര്‍ത്തുന്നത് ശത്രുക്കള്‍ക്കേ ഗുണം ചെയ്യൂവെന്നും താന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വിടരുതെന്ന് എംഎല്‍എമാരോട് മാത്രമല്ല കെ. കരുണാകരനോടും കെ. മുരളീധരനോടും താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

അകാരണമായി ഒരു എംഎല്‍എക്കെതിരെയും നടപടിയെടുക്കാന്‍ തനിക്ക് അധികാരമില്ലെന്നും താന്‍ അത് ചെയ്യില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പഴയ ഫാക്സിന്റെ പേരില്‍ ഇനി നടപടി പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X