Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുഷ് ഇറാഖിലെത്തി

ബാഗ്ദാദ്: യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇറാഖില്‍ സന്ദര്‍ശനത്തിനായെത്തി. അതീവ രഹസ്യമായിട്ടായിരുന്നു ബുഷിന്റെ ഇറാഖ് സന്ദര്‍ശനം. സുരക്ഷാ കാരണങ്ങളാലാണ് സന്ദര്‍ശനം രഹസ്യമാക്കി വച്ചതെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

ബാഗ്ദാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ബോബ് ഹോപ് ഡൈനിംഗ് ഹാളില്‍ മണിക്കൂറുകളായി കാത്തിരുന്ന യുഎസ്പട്ടാളക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ബുഷിന്റെ പ്രത്യക്ഷപ്പെടല്‍.

തികച്ചും നാടകീയമായിട്ടായിരുന്നു ബുഷിന്റെ പ്രത്യക്ഷപ്പെടല്‍. വേദിയില്‍ ആദ്യം ഇറാഖിലെ യുഎസ് ഭരണാധികാരി പോള്‍ ബ്രമര്‍ ആണ് പ്രത്യക്ഷപ്പെട്ടത്. ബുഷിന്റേതായ ഒരു സന്ദേശം വായിക്കാനുണ്ടെന്ന് പറഞ്ഞ ബ്രമര്‍ യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അത് വായിക്കേണ്ടതെന്ന് വിശദീകരിച്ചു. പിന്നീട് സ്റേജിന്റെ പിറകിലേക്ക് നോക്കി ബ്രമര്‍ ചോദിച്ചു: ഞങ്ങളേക്കാള്‍ സീനിയര്‍ ആയ ഏതെങ്കിലും യുഎസ് ഉദ്യോഗസ്ഥന്‍ അവിടെയുണ്ടോ?

അന്നേരം പട്ടാളസ്യൂട്ടില്‍ ബുഷ് വേദിയുടെ പിറകില്‍ നിന്ന് വേദിയിലേക്ക് കടന്നുവന്നു. പട്ടാളക്കാര്‍ ഉടനെ കസേരയില്‍ നിന്നെഴുന്നേറ്റ് ആവേശത്തോടെ ബുഷിനെ വരവേറ്റു. അമേരിക്ക മുഴുവന്‍ നിങ്ങളുടെ പിറകിലുണ്ടെന്ന് ബുഷ് പട്ടാളക്കാരോട് പറഞ്ഞു. രണ്ടരമണിക്കൂറോളം ബുഷ് പട്ടാളക്കാരോടൊപ്പം ചെലവഴിച്ചു. ബുഷ് പട്ടാളക്കാര്‍ക്കിടയിലേക്ക് കടന്നുചെന്നു. അവരോടൊപ്പം പടമെടുത്തു. ഇറാഖില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബുഷ്. നവമ്പര്‍ 28 വെള്ളിയാഴ്ച രാവിലെ ബുഷ് ടെക്സാസില്‍ തിരിച്ചെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+