കാത്തലിക് ബാങ്കിന് പുതിയ ലോഗോ
തൃശൂര്‍: കാത്തലിക് സിറിയന്‍ ബാങ്കിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. നീല നിറത്തില്‍ മൂന്ന് വൃത്തങ്ങള്‍ ചേര്‍ന്നതാണ് പുതിയ ലോഗോ.
ബാങ്കിംഗ് ഓംബുഡ്സ്മാന്‍ വി. കൃഷ്ണമൂര്‍ത്തിയാണ് ലോഗോ പുറത്തിറക്കിയത്. ബാങ്കിന് പുതിയ പ്രതിച്ഛായ നല്കുകയാണ് ലോഗോ മാറ്റിയതിന്റെ ലക്ഷ്യം. പുതിയ കുതിപ്പും ശുഭപ്രതീക്ഷയുമാണ് ലോഗോയില്‍ പ്രതിഫലിയ്ക്കുന്നതെന്ന് ബാങ്ക് ചെയര്‍മാന്‍ എന്‍.ആര്‍. അച്ചന്‍ പറഞ്ഞു.
സൗഹാര്‍ദ്ദം, തുടര്‍ച്ച, സ്ഥിരത എന്നിവയുടെ പ്രതീകമാണ് ലോഗോയിലെ മൂന്ന് വൃത്തങ്ങള്‍. കാത്തലിക് സിറിയന്‍ ബാങ്ക് എന്ന് പൂര്‍ണ്ണമായും പറയുന്നതിന് പകരം സിഎസ്ബി എന്നീ മൂന്നക്ഷരങ്ങളിലൂടെ ബാങ്കിനെ ഉപയോക്താക്കളുടെ മനസ്സിലെത്തിയ്ക്കാനാണ് ഇനി ശ്രമിയ്ക്കുക.












Click it and Unblock the Notifications