50 എംഎല്‍എമാര്‍ തിരുവല്ലയിലെത്തും
തിരുവല്ല: തിരഞ്ഞെടുപ്പ് ദിവസം 50 എംഎല്‍എമാരെ തിരുവല്ലയില്‍ ഇറക്കാന്‍ എ ഗ്രൂപ്പ് പദ്ധതി.
എ ഗ്രൂപ്പിന്റെ മുഴുവന്‍ എംഎല്‍എമാരും വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ ഒന്നിന് രാവിലെ മുതല്‍ മണ്ഡലത്തിലുണ്ടായിരിക്കണമെന്നാണ് നിര്‍ദേശം. ഇവര്‍ സ്ക്വാഡ് പ്രവര്‍ത്തനത്തിന് രാവിലെ മുതല്‍ മണ്ഡലത്തില്‍ തമ്പടിയ്ക്കും.
രണ്ട് ബൂത്തുകള്‍ക്ക് ഒരു എംഎല്‍എ സ്ക്വാഡ് എന്ന രീതിയിലാണ് പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമെ എ ഗ്രൂപ്പിന്റെ മുഴുവന്‍ കെപിസിസി, ഡിസിസി ഭാരവാഹികളും തിരുവല്ലയിലെത്തും. കേരള കോണ്‍ഗ്രസി(എം)ന്റെ മുഴുവന്‍ സംസ്ഥാന നേതാക്കളും തിരുവല്ലയില്‍ തമ്പടിയ്ക്കും.












Click it and Unblock the Notifications