ലാറി ബേക്കര്‍ക്ക് ഡി-ലിറ്റ് നല്കി ആദരിച്ചു
തിരുവനന്തപുരം: വാസ്തുശില്പി ലാറി ബേക്കറെ കേരള സര്‍വകലാശാല ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
നവംബര്‍ 29 ശനിയാഴ്ച നടന്ന കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറും സര്‍വകലാശാലാ ചാന്‍സലറുമായ സിക്കന്തര്‍ ഭക്താണ് ബേക്കര്‍ക്ക് ഡി-ലിറ്റ് സമ്മാനിച്ചത്. സമൂഹത്തോട് പ്രതിബദ്ധതയുള്ള വാസ്തുശില്പികള്‍ക്ക് ഉത്തമമാതൃകയാണ് ലാറിബേക്കറെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് ജനിച്ചതെങ്കിലും കേരളത്തെയാണ് താന്‍ ജന്മനാടായി കാണുന്നതെന്ന് ലാറി ബേക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ ചടങ്ങില്‍ സംസാരിച്ചു.
പത്മശ്രീ ലഭിച്ചിട്ടുള്ള ലാറി ബേക്കറെ വിവിധ സര്‍വകലാശാലകള്‍ നേരത്തെ ആദരിച്ചിട്ടുണ്ട്. 1988ല്‍ ഇന്ത്യന്‍ പൗരത്വം നേടിയ ബേക്കര്‍ കേരളീയ വാസ്തുകലയെ പുതിയ മുഖമാണ് വാര്‍ത്തത്.
മറ്റ് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. 1989ലും 1991ലും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സിന്റെ ഔട്ട്സ്റാന്‍ഡിങ് ആര്‍ക്കിടെക്ട് മെല്‍ ബേക്കറിന് ലഭിച്ചു. 1990ല്‍ ഗ്രാന്‍ഡ് മാസ്റര്‍ അവാര്‍ഡ്, 1992ല്‍ യു.എന്‍.ഒയുടെ ഹാബിറ്റാറ്റ് അവാര്‍ഡ്, 1993ല്‍ വേള്‍ഡ് ഹാബിറ്റാറ്റ് അവാര്‍ഡ് എന്നിവയും ലാറി ബേക്കറിന് ലഭിച്ചു.












Click it and Unblock the Notifications